‘മാസ്റ്റർ’ പാട്ടിൽ വിജയ്‌യുടെ രാഷ്ട്രീയം

vijay-kutti-song–still
SHARE

സൂപ്പർസ്റ്റാർ വിജയ്‌യുടെ ചിത്രം മാസ്റ്ററിലെ പാട്ടിൽ രാഷ്ട്രീയ പരാമർശം കണ്ടെത്തി ആരാധകർ. ‘ലെറ്റ് മീ സ്ങ് എ  കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന പാട്ട് വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. ബി ജെ പിയുടെ വേട്ടയാടലുകൾക്ക് പാട്ടിനിടയിൽ താരം മറുപടി നൽകുന്നുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. 

‘വെറുപ്പിന്റെ പ്രചാരകരല്ലെ...’ എന്ന വരികളടക്കം ചൂണ്ടിക്കാണിച്ചാണ് ആരാധകർ രംഗത്തു വന്നിരിക്കുന്നത്. ഈ അടുത്ത കാലത്ത് സജീവ ചർച്ചയായ വിജയ്‌യുടെ സെൽഫിയും പാട്ടിൽ മറ്റൊരു ഭാവത്തിൽ കടന്നു വരുന്നു.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വൈറലായ പാട്ട് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന പാട്ടിനു വരികളൊരുക്കിയിരിക്കുന്നത് അരുൺരാജ കാമരാജ്. അനിരുദ്ധ് വിജയ്ക്കൊപ്പം ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്.

വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് മാസ്റ്റർ ഒരുക്കുന്നുതെന്നും ചിത്രത്തില്‍ പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നത് എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഡെൽഹി, കർണാടക, ചെന്നൈ എന്നിവിടങ്ങളിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA