‘ഇതെന്റെ അമ്മയ്ക്കു വേണ്ടി’; പൂർണിമയ്ക്കായി മകൾ പ്രാർഥനയുടെ പാട്ട്

prarthana-poornima
SHARE

പാട്ടുപാടി കയ്യടി നേടി ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർഥന. അമ്മ പൂർണിമയ്ക്കു വേണ്ടിയാണ് പ്രാർഥനയുടെ പാട്ട്. താരപുത്രി തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനോടകം നിരവധി പേർ കണ്ട വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മകളുടെ വിഡിയോയ്ക്ക് ലവ് യു എന്ന് പൂർണിമ തന്നെ കമന്റിട്ടു. 

1973–ൽ പുറത്തിറങ്ങിയ ‘ബാദൽ ഓർ ബിജ്‌ലി’ എന്ന പാകിസ്ഥാനി ചിത്രത്തിൽ ഫയാസ് ഹാഷ്മി സംഗീതം പകർന്ന ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനമാണ് പ്രാർഥന പാടുന്നത്. ഫരീദ ഖാനും ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്. 

താരപുത്രിയുടെ പാട്ടിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രാർഥനയുടെ ആലാപനം ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. ഇതിനു മുൻപും പ്രാർഥന പാട്ടുപാടുന്നതിന്റെ വിഡിയോ പങ്കുവച്ചിരുന്നു. പ്രാർഥന ഗിറ്റാർ വായിക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു. 

2018–ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഗായികയെ തിരയുകയായിരുന്നു. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പ്രാർഥന പാട്ടു പാടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA