ADVERTISEMENT

ജലസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി എ.ആർ.റഹ്മാന്റെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ സംഗീതജ്ഞർ ഒരുമിക്കുന്നു. ലോക ജലകീർത്തനത്തിന്റെ നിർമാണം പുരേഗമിക്കുകയാണെന്നും ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നും റഹ്മാൻ ചെന്നൈയിൽ അറിയിച്ചു. 

 

രാജ്യത്തിന്റെ അഖണ്ഡത ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായിരുന്നു വന്ദേമാതരം പാട്ട്. പാട്ടു പുറത്തിറങ്ങി വർഷങ്ങൾക്കു ശേഷം റഹ്മാൻ വീണ്ടും മറ്റൊരു സാമൂഹിക ദൗത്യം കൂടി ഏറ്റെടുക്കുകയാണിപ്പോൾ. ജലസംരക്ഷണം ലക്ഷ്യം വച്ചുള്ള ദൗത്യത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പാട്ടുകാരും സാങ്കേതിക വിദഗ്ധരും ഭാഗമാകും.

 

2016–ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തില്‍ സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ക്കു നാശമുണ്ടായത് മറക്കാനാവാത്ത ഒരു ജലഓർമയാണ്. അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ജലസംരക്ഷണ എക്സിബിഷന് എത്തിയപ്പോഴാണ് എ.ആർ.റഹ്മാൻ തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com