ADVERTISEMENT

പ്രസവാനന്തര വിഷാദം പ്രമേയമാക്കി ഒരുക്കിയ ‘ജനന്യ’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പ്രസവ ശേഷം ഏകദേശം രണ്ടുമൂന്ന് ആഴ്ചകൾക്കു ശേഷം അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. വ്യത്യസ്തവും എന്നാൽ ഗൗരവമേറിയതുമായ വിഷയം തിരഞ്ഞെടുത്ത് ആവിഷ്കരിച്ചതിൽ പാട്ടിന്റെ അണിയറക്കാരെ പ്രശംസിച്ച് നിരവധി പേർ രംഗത്തു വന്നു. 

 

സോണി സുനിലിന്റേതാണ് ഇത്തരമൊരു വ്യത്യസ്തമായ ആശയം. ആനന്ദ് അനിൽ കുമാർ ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നു. വരികളും സംഗീതവും അഭിനയവും സംവിധാനവും ആശയവുമെല്ലാം മികച്ചതാണെന്ന് പ്രേക്ഷകർ വിലയിരുത്തി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് പാട്ട് കണ്ടത്. 

 

ഒരു സ്ത്രീയുടെ മാനസികാവസ്ഥയെ അടുത്തറിഞ്ഞ് ചിത്രീകരിച്ചതു പോലെ തോന്നുന്നു എന്നും പ്രമേയം അതിമനോഹരമായി ആവിഷ്കരിച്ചു എന്നും ആസ്വാദകർ കുറിച്ചു. ആശയാവതരണത്തിലും ആലാപനമികവിലും മുന്നിട്ടു നിൽക്കുന്ന പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. 

 

അവിസ്മരണീയ കലാകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരി ആണ് പാട്ടിനു വരികളൊരുക്കിയത്. അച്ഛന്റെ സംഗീതം ആവാഹിച്ചെഴുതിയതു പോലെ മധുരമായ വരികൾ എന്നാണ് ആസ്വാദകപക്ഷം. ഗൗരി ശ്രീകുമാർ, ഗിരീശൻ എ.സി എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. 

 

പ്രസവാനന്തര വിഷാദത്തിന്റെ വിവിധ തലങ്ങളെ തുറന്നു കാണിച്ച പാട്ടിൽ, ഉറ്റവരുടെ സ്നേഹപരിചരണങ്ങളിലൂടെ ആ മാനസികാവസ്ഥയെ മാറ്റിയെടുക്കാം എന്നും പറഞ്ഞു വയ്ക്കുന്നു. മൃദുല മാധവ്, ജെയിൻ കെ.പോൾ, നീരജ രാജേന്ദ്രൻ, രാജേന്ദ്രൻ.എൻ.വി, ഇവ ഹെയ്സൽ ജോജോ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com