ADVERTISEMENT

ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സച്ചിൻ ബാലു ഈണം പകർന്നിരിക്കുന്നു. ബിജിബാലിന്റെ മകൻ ദേവദത്തും കൃഷണനുണ്ണിയും സച്ചിൻ ബാലുവും ചേർന്നാണ് ഗാനം ആലപിച്ചത്.

 

‘കണക്കിന്റെ പുസ്തകത്തിൽ മയിൽ പീലി

എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ

ഓടിത്തൊട്ടു കളിക്കുന്ന നേരത്തും നെഞ്ചിൻ 

ഓടത്തണ്ടാൽ വിളിക്കും ഞാൻ നിന്നെ...’

 

ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ദീപകും പ്രയാഗയും തമ്മിലുള്ള പ്രണയരംഗങ്ങൾ കോർത്തിണക്കി ഒരുക്കിയ പാട്ടിനു വരികളൊരുക്കിയത് അൻവർ അലി ആണ്. സച്ചിന്റെ സംഗീതത്തിൽ ഷഹബാസ് അമനും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച പാട്ടിനു മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 

 

ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധായകൻ. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാർ ചിത്രം നിർമിക്കുന്നു. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. 

 

അന്റോണിയോ മിഖായേൽ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയും എ.ശാന്തകുമാറും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com