ADVERTISEMENT

ജോസഫ്.പി.കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ചിരി’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘നാണം തൂകും പെണ്ണ്...’ എന്നു തുടങ്ങുന്ന പാട്ടിനു വരികളൊരുക്കിയത് വിനായക് ശശികുമാർ. പ്രിൻസ് ജോർജ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. രസകരമായ രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

 

ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹൃത്തിന്റെ വിവാഹത്തിനു ക്ഷണിക്കാത്ത അതിഥിയായി സഹപാഠി എത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

 

ഡ്രീം ബോക്സ്‌ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ശ്രീജിത്ത് രവി,സുനിൽ സുഗദ, ഹരികൃഷ്ണൻ, രാജേഷ്‌ പറവൂർ, വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി തുടങ്ങിയവരാണ് ‘ചിരി’യിലെ മറ്റ് അഭിനേതാക്കൾ

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com