ADVERTISEMENT

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹോറർ ചിത്രമായ ‘ഇഷ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. സയനോരയും ജാസി ഗിഫ്റ്റും ചേർന്നു പാടിയ പാട്ട് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് കണ്ടത്. ഇരുവരുടെയും ആലാപനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ് എന്നാണ് ആസ്വാദകപക്ഷം. 

 

ഭാഗ്യശ്രീ റൗട്ടിന്റെയും ദർശനയുടെയും വരികൾക്ക് ജോനാതൻ ബ്രൂസ് ആണ് ഈണം പകർന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ‘കോടക്കാറ്റേ തരുമോ’ എന്നു തുടങ്ങുന്ന പാട്ട് അഖില ആണ് ആലപിച്ചത്. ആലാപനത്തിലും ദൃശ്യാവിഷ്കാരത്തിലും മികവു പുലർത്തിയ ഗാനത്തിനു മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 

 

മായാമോഹിനി, ശൃംഗാരവേലൻ, മാട്ടുപ്പെട്ടി മച്ചാൻ, സാദരം, ഉദയപുരം സുൽത്താൻ, സ്വർണക്കടുവ തുടങ്ങി പ്രേക്ഷകസ്വീകാര്യത പിടിച്ചുപറ്റിയ ഒരുപിടി ചിത്രങ്ങളൊരുക്കിയ ജോസ് തോമസിന്റെ ഏറെ വ്യത്യസ്തത നിറഞ്ഞ സിനിമയാകും ‘ഇഷ’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com