ADVERTISEMENT

അഭിനയം മാത്രല്ല ആലാപനവും വഴങ്ങുമെന്ന് തെളിയിച്ച് നടൻ വിനോദ് കോവൂർ. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരിപാടിയിലെ പ്രധാന അഭിനേതാവായ വിനോദ് പാടുന്നതിന്റെ വിഡിയോ സഹതാരമായ മഞ്ജു പിള്ളയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘കോവൂരാന്റെ സെപെഷൽ’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജുവിന്റെ പോസ്റ്റ്.

View this post on Instagram

kovoorante special......

A post shared by manju pillai (@pillai_manju) on

 

മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ട വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ‘വെള്ളരി നട്ടതു വെള്ളക്കാരി..’ എന്നു തുടങ്ങുന്ന നാടൻ പാട്ടാണ് വിനോദ് പാടുന്നത്. തട്ടീം മുട്ടീം പരിപാടിയുടെ അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെയും വിഡിയോയിൽ കാണാം. പരിപാടിയിൽ ഡോക്ടറുടെ കഥാപാത്രത്തെയാണ് വിനോദ് അവതരിപ്പിക്കുന്നത്. 

 

ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് താരത്തിന്റെ പാട്ട്. സ്തെതസ്കോപ്പ് കഴുത്തിൽ തൂക്കിയിട്ടുകൊണ്ടാണ് നാടൻ പാട്ടിന്റെ ഈരടികളുമായി വിനോദ് പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകം തന്നെ വൈറലായ വിഡിയോയ്ക്കു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. ആലാപനശൈലി ഏറെ ഹൃദ്യം എന്നാണു പ്രേക്ഷകപക്ഷം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com