ADVERTISEMENT

ഹെലനു ശേഷം അന്ന ബെൻ പ്രധാനവേഷത്തിലെത്തുന്ന ‘കപ്പേള’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ വിടരും രാതാതാരങ്ങൾ നീയേ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. വിഷ്ണു ശോഭനയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്നിരിക്കുന്നു.  

 

സൂരജ് സന്തോഷും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരുടെയും ആലാപനം ഏറെ ഹൃദ്യം എന്നാണ് പ്രേക്ഷകപക്ഷം. മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട ഗാനത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. 

 

റോഷൻ മാത്യു ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ശ്രീനാഥ് ഭാസി, നിൽജ, നിഷ സാരംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com