ADVERTISEMENT

നാടൻപാട്ടിന്റെ തനിമ ചോരാതെ കൗമാരക്കാർ അവതരിപ്പിച്ച പാട്ടിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മൂന്നുപേർ പാടുകയും അടുത്തിരുന്ന് ഒരാൾ താളം പിടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ചുള്ളിക്കമ്പും വിറകിൻ കഷ്ണങ്ങളുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്. 

 

നാലു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോയിൽ അതിഗംഭീരമായാണ് കുട്ടികളുടെ പ്രകടനം. തോടിന്റെ കരയിലിരുന്നാണ് കുട്ടി സംഘത്തിന്റെ ഗാനമേള. ചുറ്റുപാടുമുള്ള പ്രകൃതിസൗന്ദര്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

 

തുടക്കം മുതൽ അവസാനം വരെ ആവേശം ഒട്ടും ചോർന്നുപോകാതെ ഏറെ ആസ്വദിച്ചാണ് സംഘത്തിന്റെ പാട്ട്. മൂന്ന് പേരും മാറി മാറി പാടുമ്പോൾ അതിഗംഭീരമായാണ് നാലാമൻ താളമിടുന്നത് എന്നതും ശ്രദ്ധേയം. അവസാനഭാഗമാകുമ്പോഴേക്കും താളത്തിനൊപ്പം ആലാപനം വേഗത്തിലാകുന്നു. ക്യാമറക്കണ്ണുകൾ കാണുമ്പോൾ ഇടയ്ക്ക് കുസൃതിച്ചിരിയും വരുന്നുണ്ട് നാൽവർ സംഘത്തിന്. 

 

മണിക്കൂറുകൾക്കകം തന്നെ വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കുട്ടിസംഘത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തു വന്നു. പാട്ടിന്റെ ഈണവും താളവും കേട്ടപ്പോൾ അതുല്യ കലാകാരൻ കലാഭവൻ മണിയെ ഓർമ വന്നു എന്നാണ് പ്രേക്ഷകപക്ഷം. ‘ഇതൊക്കെ അല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com