ADVERTISEMENT

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ സംഗീതം ഒരുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് രാഹുൽ രാജ്. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തെ ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും വലിയ ഇതിഹാസ ചിത്രമായാണ് രാഹുൽ വിശേഷിപ്പിച്ചത്. 

 

‘ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഏറ്റവും ഇതിഹാസചിത്രമായ മരക്കാറിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനം. എനിക്കു വേണ്ടി ഇത്ര വിപുലമായ ഒരു കാന്‍വാസ് സമ്മാനിച്ചതിനു നന്ദി. മരക്കാറിന്റെ ദൃശ്യാനുഭവം മാർച്ച് 26 മുതൽ ആരംഭിക്കുന്നു’. –രാഹുൽ രാജ് കുറിച്ചു. 

 

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com