ADVERTISEMENT

സെൽഫ് ട്രോളുമായി മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ വിധികർത്താവായെത്തിയ സിത്താര പരിപാടിക്കു മുൻപുള്ള മേക്ക് അപ്പ് വിശേഷങ്ങളാണ് സെൽഫ് ട്രോള്‍ ആക്കിയത്. തന്റെ ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ‘ഒരൽപം നാച്ചുറൽ ബ്യൂട്ടി ആയാലോ’ എന്ന് സിത്താര കുറിച്ചു.

 

സിത്താരയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

 

‘ഞാൻ: ചേച്ചി ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ. മുടി പാതി തിരുപ്പനും.

ഓൺലൈൻ നാച്ചുറലിസ്റ്റ്: നീ ഇങ്ങോട്ടൊന്നും പണയണ്ട. ഇതാണ് നാച്ചുറൽ ഭംഗി. ഇതുമതി’.

 

സിത്താരയുടെ ചിത്രവും കുറിപ്പും ഇതിനോടകം വൈറലായിരിക്കുകയാണ്. ഗായിക അഭയ ഹിരൺമയി ഉൾപ്പെടെ നിരവധി പേർ സിത്താരയുടെ പോസ്റ്റിനു പിന്നാലെ കമന്റുകളുമായെത്തി. ‘അൽ സിത്താര കൃഷ്ണകുമാറും ആരാധകരും’ എന്നാണ് അഭയ കമന്റിട്ടത്. 

 

തന്റെ വിശേഷങ്ങളെല്ലാം സിത്താര സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഗായികയുടെ നർമം കലർന്ന ചില പോസ്റ്റുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com