ADVERTISEMENT

ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച നാലു പേരിൽ ഒരാളാണ് ലഖ്നൗ സ്വദേശിയായ കനിക കപൂർ. മാർച്ച് 15നാണ് ഗായിക ലണ്ടനിൽ നിന്ന് ലഖ്നൗവിൽ തിരിച്ചെത്തിയത്. ലണ്ടനിൽ നിന്നെത്തിയ ഗായിക കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

 

സണ്ണി ലിയോൺ അഭിനയിച്ച രാഗിണി എംഎംഎസ് 2ലെ 'ബേബി ഡോൾ' എന്ന ഗാനത്തിലൂടെയാണ് കനിക പ്രശസ്തയായത്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ തന്റെ രോഗവിവരം കനിക ആരാധകരുമായി പങ്കുവച്ചു. "കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. പരിശോധനയിൽ അത് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനും എന്റെ കുടുംബവും ഇപ്പോൾ പൂർണമായും സമ്പർക്ക വിലക്കിലാണ്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമായിരിക്കും തുടർന്നുള്ള നടപടികൾ. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്തിടപെഴകിയവരുെട പട്ടികയും റൂട്ട് മാപ്പും വൈകാതെ പ്രസിദ്ധീകരിക്കും," കനിക കപൂർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.   

 

യാത്രവിവരങ്ങൾ യഥാസമയം ആരോഗ്യപ്രവർത്തകരെ അറിയിക്കാതിരുന്നതും സ്വയം സമ്പർക്ക വിലക്ക് സ്വീകരിക്കാതിരുന്നതും അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കനികയുടെ പാർട്ടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തതായാണ് വിവരം. ഗായികയുമായി അടുത്തിടപെഴുകിയവർക്ക് സമ്പർക്കവിലക്കേർപ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതർ. അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച ഗായികയെ ലഖ്നൗവിലെ കിങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com