ADVERTISEMENT

ജനതാ കർഫ്യൂ ദിനത്തിൽ ഓൺലൈൻ സംഗീതപരിപാടിയുമായി ഗായകൻ സോനു നിഗം. താൻ ഇപ്പോൾ ദുബായിൽ ആണെന്നും ഇന്ത്യയിലേക്കു മടങ്ങി വരാൻ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തനിക്ക് അതിനു സാധിച്ചില്ലെന്നും ഗായകൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

 

ഞായറാഴ്ച ജനതാ കർഫ്യൂ വേളയിൽ ആരാധകർക്കായി ഓൺലൈനിൽ സംഗീതപരിപാടി നടത്താനാണ് സോനുവിന്റെ തീരുമാനം. ഇന്ത്യക്കാർക്കു മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കു വേണ്ടിയാണ് ഗായകന്റെ പ്രത്യേക പരിപാടി. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് പരിപാടി. 

 

ഇത്തരം പരീക്ഷണ സമയങ്ങളിൽ ഒരാളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സംഗീതത്തിനു സാധിക്കുമെന്നും ഈ മഹാമാരിയെ സധൈര്യം നേരിട്ടവരെയും ‌വീടുകളിൽ കഴിയുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നുവെന്നും ഭൂമിയിലെ ഓരോ ജീവനും വിലപ്പെട്ടതാണെന്നുമുള്ള ചിന്തയാണ് ഓൺലൈൻ സംഗീതക്കച്ചേരിക്കു പിന്നിലെന്ന് സോനു നിഗം പറഞ്ഞു. 

 

സോനുവും കുടുംബവും ഇപ്പോൾ ദുബായിൽ കഴിയുകയാണ്. തന്റെ മകൻ ദുബായിലാണ് പഠിക്കുന്നതെന്നും അവന്റെ സ്കൂൾ അടച്ചതിനാൽ തങ്ങൾ മുഴുവൻ സമയവും വീട്ടിൽ ചിലവഴിക്കുകയാണെന്നും പുറത്തു പോകുന്നത് നിയന്ത്രിച്ചിരിക്കുകയാണെന്നും സോനു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

 

തനിക്ക് പിതാവിനും സഹോദരിക്കുമൊപ്പം ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു മുതിർന്നാൽ അത് അവർക്ക് അപകടകരമായേക്കാമെന്നും അതിനാൽ സ്ഥിതി ശാന്തമായതിനു ശേഷമേ മടങ്ങി വരൂ എന്നും ഗായകൻ അറിയിച്ചു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com