ADVERTISEMENT

ജനതാ കർഫ്യൂ ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ഇതിഹാസ ഗായിക ലത മങ്കേഷ്കർ. ഗായികയുടെ പിതാവിന്റെ സ്മരാണാർഥം പൂണെയിൽ സ്ഥാപിച്ച ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ വിഡിയോരംഗങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഗായിക അഭിനന്ദനമറിയിച്ചത്. 

 

പ്രധാന മന്ത്രിയുടെ ആഹ്വാനപ്രകാരം കർഫ്യൂ ദിനത്തിൽ വൈകുന്നേരം അഞ്ചു മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനും അവർക്കു നന്ദി പറയുന്നതിനുമായി ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലെ ജീവനക്കാരല്ലാവരും കരഘോഷം മുഴക്കിയതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ.

 

‘കോവിഡ് 19–നെ പ്രതിരോധിക്കാൻ ആരോഗ്യമേഖലയിൽ കഠിനാധ്വാനം ചെയ്യുന്നവരെ അഭിനന്ദിക്കാനായി എല്ലാവരും ഒത്തു ചേർന്നിരിക്കുന്നു’ എന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് ലത മങ്കേഷ്കർ കുറിച്ചു. ഗായിക പങ്കുവച്ച വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

 

വൈറസ് ബാധ പടർന്നു പിടിക്കുമ്പോൾ ആശങ്കയല്ല കരുതലാണ് വേണ്ടതെന്നും അധികാരികൾ പറയുന്ന പ്രകാരം മുൻകരുതലുകൾ സ്വീകരിക്കണമെന്നും ലത മങ്കേഷ്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എല്ലാവരും ആരോഗ്യത്തോടെയിരിക്കട്ടെ എന്നും ഗായിക ആശംസിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com