ADVERTISEMENT

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിനോദമേഖലയിലെ ദിവസക്കൂലിക്കാർക്ക് സഹായവുമായി ഗായിക ധ്വനി ഭനുശാലി. ഈ വർഷത്തെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി, ആ തുക വിനോദമേഖലയിൽ ദിവസ വേതനത്തെ ആശ്രയിച്ചു കഴിയുന്നവർക്ക് നൽകുകയാണെന്ന് ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

 

ധ്വനി ഭനുശാലിയുടെ വാക്കുകൾ ഇങ്ങനെ: 'ഞാൻ ഈ വർഷത്തെ എന്റെ പിറന്നാൾ ആഘോഷം ഒഴിവാക്കുകയാണ്. വിനോദ മേഖലയിൽ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരെ സഹായിക്കാൻ വേണ്ടിയാണത്. ഇപ്പോഴത്തെയൊരു സാഹചര്യത്തിൽ ദിവസ വേതനക്കാരുടെ വരുമാന മാർഗം തടസപ്പെട്ടിരിക്കുകയാണ്. അവരുടെ അവസ്ഥയോർത്തപ്പോൾ എനിക്കു ദു:ഖം തോന്നി. 

 

ദിവസവേതനക്കാർക്കു വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണം എന്ന് തോന്നി. എന്റെ വരുമാനത്തിൽ നിന്നും ചെറിയൊരു തുക ഞാൻ അവർക്കു വേണ്ടി മാറ്റി വയ്ക്കുന്നു. ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിൽ അത് അവർക്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു’.– ധ്വനി പറഞ്ഞു.  

 

നാം എല്ലാവരും ഒരുമിച്ചു നിന്നാൽ ഇപ്പോഴത്തെ ഈ അവസ്ഥയെ അതിജീവിക്കാനാകുമെന്നും അതുവരെ സാമൂഹികമായ അകലം പാലിച്ച് വീട്ടിൽ തന്നെ കഴിയാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ധ്വനി പറഞ്ഞു. തനിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന എല്ലാവരോടും ഗായിക പ്രത്യേകമായി നന്ദി അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com