ADVERTISEMENT

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനായി മുദ്രനടനശൈലിയിൽ ഒരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു. മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാക്സി വിശ്വാസ് മേനയാണ് പാട്ടിനു വരികളൊരുക്കിയത്. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കൈ കഴുകുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും അനിവാര്യതയെക്കുറിച്ചു പാട്ടിൽ പറഞ്ഞു വയ്ക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സിൽവിയാണ് ഗാനരംഗത്തിൽ. 

 

‘ജീവനിലേക്കൊന്നു കൈ കഴുകാം

ജീവന്നായൊന്നകന്നിരിക്കാം

ലോകത്തിൻ നോവും നിശ്ചല ഭാവവും

നിശ്ചയദാർഡ്യത്താൽ മറി കടക്കാം...’

 

ശ്രവണ–കാഴ്ച പരിമിതി നേരിടുന്നവരുമായി ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യത്യസ്തമായ ശൈലിയിൽ പാട്ടൊരുക്കിയിരിക്കുന്നത്. ഇരുവരുടെയും മകൾ കൃപ ഗ്ലാഡിസ് മേന ആണ് പാട്ട് ചിത്രീകരിച്ചത്. ഒൻപത് വർഷത്തോളമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ അധ്യാപികയാണ് സിൽവി. ബോധവത്ക്കരണ ഗാനത്തെക്കുറിച്ച് സിൽവി മനോരമ ഓൺലൈനിനോട്:

 

‘കാഴ്ച പരിമിതിയും ശ്രവണ പരിമിതിയും ഉള്ളവർക്ക് കോവിഡ് 19 പ്രതിരോധത്തെക്കുറിച്ച്  ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു ആശയം ആവിഷ്കരിക്കാൻ തീരുമാനിച്ചത്. പാട്ടിലൂടെ ആശയാവതരണം നടത്തുമ്പോൾ അത് പ്രേക്ഷകരുടെ മനസിൽ എളുപ്പത്തിൽ പതിയുമെന്ന് തോന്നി. അതുകൊണ്ടാണ് ഈ മാർഗം തിരഞ്ഞെടുത്തത്. ചുരുങ്ങിയ സമയം കൊണ്ടാണ് പാട്ടൊരുക്കിയത്. 

 

സബ്ടൈറ്റിൽ ചേർക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സൗകര്യങ്ങളുടെ പരിമിതി കാരണം അതു സാധിച്ചില്ല. പ്രദീപ് സോമസുന്ദരം ഞങ്ങളുടെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തനു വരികൾ അയച്ചു കൊടുക്കുകയും അദ്ദേഹം അത് പാടി അയച്ചു തരികയും ചെയ്തു. ഞങ്ങളുടെ മകൾ കൃപയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. വെളിച്ചത്തിന്റെ ചില പരിമിതികളുണ്ടായിരുന്നു. എങ്കിലും ആശയവിനിമയം നടത്തുക എന്നതു മാത്രമായിരുന്നു ‍പ്രധാന ലക്ഷ്യം. അത് നിറവേറ്റാൻ സാധിച്ചു. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ സന്തോഷം. ഞാനും മകളും മറ്റു രണ്ടു ഗാനങ്ങൾ എഴുതി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ദൃശ്യാവിഷ്കാരവും ഉടന്‍ പുറത്തിറക്കും’. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com