ADVERTISEMENT

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘99 സോങ്സ്’ എന്ന ചിത്രത്തിലെ പാട്ടുകൾ റിലീസ് ചെയ്ത് എ.ആർ.റഹ്മാൻ. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എല്ലാവരും പക്ഷികളെപ്പോലെ കൂട്ടിലകപ്പെട്ടിരിക്കുകയാണെന്നും ദുരിതം തുടരുന്ന ഈ സാഹചര്യത്തിൽ പാട്ടുകൾ പുറത്തിറക്കുന്നത് എല്ലാവരെയും സന്തോഷിപ്പിക്കുമെന്നു കരുതുന്നു എന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു കൊണ്ടാണ് എ.ആർ.റഹ്മാൻ പാട്ടുകൾ പുറത്തിറക്കിയത്.

 

ചിത്രത്തിൽ ആകെ പതിനാല് ഗാനങ്ങളാണ് ഉള്ളത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ട പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

സംഗീതസംവിധാനത്തിനു പുറമേ ചിത്രത്തിന്റെ നിർമാണവും തിരക്കഥ രചനയും നിർവഹിച്ചിരിക്കുന്നതും എ.ആർ.റഹ്മാൻ ആണ്. ഈ രണ്ടു മേഖലയിലേക്കുമുള്ള അദ്ദേഹത്തിന്റെ ആദ്യ കാൽവയ്പ്പ് ആണിത്. വിശ്വാസ് കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com