ADVERTISEMENT

ലോകം കോവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ പ്രതീക്ഷ പകരുന്ന സന്ദേശവുമായി ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ. ഇപ്പോഴത്തെ അവസ്ഥ വളരെ ദുഷ്കരമാണെങ്കിലും നാം അതിനെയെല്ലാം അതിജീവിക്കുമെന്നും ഈ സാഹചര്യങ്ങളെ മറികടക്കാൻ നമ്മൾ പ്രാപ്തരാണെന്നും ഗായിക ട്വീറ്റ് ചെയ്തു. 

 

‘പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകർച്ചവ്യാധികൾകൾ ഉണ്ടായ കാലത്തെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്തെയും നേരിട്ടതിന്റെ അനുഭവമുണ്ട്. ഈ പകർച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. അധികാരികളിൽ നിന്നു ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽ തുടരുക. നാം എല്ലാവരും സുഖമായിരിക്കും’. ആശാ ഭോസ്‌ലെ ട്വീറ്റ് ചെയ്തു. 

 

ഗായികയുടെ സന്ദേശത്തിനു പിന്നാലെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. സന്ദേശം വളരെയധികം പ്രചോദനവും പ്രതീക്ഷയും ആശ്വാസവും പകരുന്നു എന്നും ഒരു അമ്മയുടെ സ്നേഹവും കരുതലും ആശാ ഭോസ്‌ലെയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുവെന്നും ആരാധകർ കുറിച്ചു.

 

കോവിഡ് 19–നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായി ജനതാ കർഫ്യൂ ദിനത്തിൽ മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനെക്കുറിച്ച് ആശാ ഭോസ്‌ലെ ട്വീറ്റ് ചെയ്തിരുന്നു. മഹാമാരിയെ നേരിടുന്നതിൽ ഭരണാധികാരികൾക്കു മാത്രമല്ല രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ ദിവസം ലത മങ്കേഷ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com