sections
MORE

ഗുരുവായൂരപ്പന് കവിത കൊണ്ട് അക്ഷര അർച്ചനയുമായി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി

sreehari-namboothiri
SHARE

കോട്ടയം ∙ കൊറോണോയുടെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും നിയന്ത്രണം ഏ‍ർപെടുത്തിയപ്പോൾ കവിത കൊണ്ട് അക്ഷര അർച്ചന ഗുരുവായൂരപ്പനു സമർപ്പിച്ചിരിക്കുകയാണ് മുൻ മേൽശാന്തിയും നൂറു കണക്കിനു വേദികളിൽ ഭാഗവത സപ്താഹ ആചാര്യനും ആയ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി.

രണ്ട് തവണ ഗുരുവായൂർ മേൽശാന്തി ആയിരുന്ന ശ്രീഹരി നമ്പൂതിരി കൊറോണെയെ ഇല്ലാതാക്കാൻ കേശവനോടു പ്രാർഥിച്ചാണ് കവിതയുടെ വരികൾ  തുടങ്ങുന്നത്. ഗുരുവായൂരമ്പല കാഴ്ചകൾ അക്ഷരപൂക്കളായി എത്തിച്ച കവിതയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയു അധികാരവർഗത്തെയും ഗുരുവായൂരപ്പനായി ദർശിക്കുന്നു. 

വീണ്ടും ഭൂലോക വൈകണ്ഠമാക്കുന്ന ദിനത്തിനായി കാത്തിരുന്നാണ് കവിതയുടെ സമാപനം. കവിത അത്തിപ്പറ്റ രവി  മനോഹരമായി ആലാപിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA