ADVERTISEMENT

ലോക് ഡൗൺ ദിനങ്ങളിൽ വീട്ടിൽ കഴിയുന്ന ഗായിക രാജലക്ഷ്മി മകൻ ആര്യനെക്കൊണ്ട് പാട്ടു പാടിക്കുന്നതിന്റെ വിഡിയോ വൈറലാകുന്നു. ലോക്ഡൗൺ കാലത്ത് ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വീട്ടിൽ കഴിയുന്ന താരങ്ങള്‍ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും വിഡിയോകളും ഫോട്ടോകളും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. അത്തരത്തിൽ മകനെക്കൊണ്ട് പാട്ടു പാടിപ്പിക്കുന്നതിന്റെ വിഡിയോ ആണ് രാജലക്ഷ്മി പങ്കുവച്ചത്. 

 

കട്ടിലിൽ കിടക്കുന്ന മകൻ ആര്യനോട് എഴുന്നേറ്റിരിക്കാനും താൻ പാടുന്ന പാട്ടിന്റെ അനുപല്ലവി പാടാനുമാണ് ഗായിക ആവശ്യപ്പെട്ടത്. പഴയതോ പുതിയതോ ആയ പാട്ടുകൾ പാടുമെന്നു ഗായിക പറഞ്ഞപ്പോൾ തനിക്ക് അറിയാത്ത പാട്ടാണെങ്കിൽ അപ്പോൾ തന്നെ ‘സുല്ല്’ പറയും എന്നായി മകൻ. ഡിമാൻഡുകൾ അംഗീകരിച്ച് രാജലക്ഷ്മി പാടാൻ തുടങ്ങി. 

 

ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ 1974–ൽ പുറത്തിറങ്ങിയ ‘ചന്ദ്രകാന്തം’ എന്ന ചിത്രത്തിലെ ‘രാജീവ നയനേ നീയുറങ്ങൂ...’ എന്ന ഗാനത്തിന്റെ അനുപല്ലവിയാണ് ഗായിക പാടിയത്. പാടി നിർത്തിയ ഉടൻ പല്ലവിയുമായി ആര്യനെത്തി. വരികളൊന്നും തെറ്റാതെ പാടിയ മകനെ ഗായിക അഭിനന്ദിക്കുന്നതും കേൾക്കാം. 

 

‘വീട്ടിലിരിപ്പ് ...വേറേ കൊറേ നമ്പറ്കളുമായി ഞങ്ങൾ എടയ്ക്ക് വരും ട്ടാ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒന്നര മിനിട്ട് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ആര്യന്റെ ആലാപനത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com