'ചർമം എന്തു ഫ്രഷാ'; ആ രഹസ്യം തുറന്നു പറഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബർ

justin-bieber
SHARE

പോപ് താരം ജസ്റ്റിൻ ബീബറിന് ഫേഷ്യൽ ചെയ്ത് ഭാര്യ ഹെയ്‌ലി ബാൽഡ്‌വിൻ. ഫേഷ്യൽ ചെയ്തതിനു ശേഷമുള്ള ഫോട്ടോ ജസ്റ്റിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഗായകന്റെ ഫോട്ടോയ്ക്കു പിന്നാലെ നിരവധി ആരാധകർ കമന്റുകളുമായെത്തി. ജസ്റ്റിന്റെ ചർമ്മം ഇപ്പോൾ വളരെ ഫ്രഷ് ആയി കാണപ്പെടുന്നു എന്ന് ഹെയ്‌ലി തന്നെ കമന്റിട്ടു.

ജസ്റ്റിന്റെ ജന്മദേശമായ കാനഡയിൽ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുകയാണ് ഇരുവരും. ക്വാറന്റീൻ ദിനങ്ങളിൽ ടിക് ടോക് വിഡിയോകൾ ചെയ്യുന്നതിനായി ഗായകൻ ധാരാളം സമയം മാറ്റി വയ്ക്കുന്നു. ഹെയ്‌ലിക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിഡിയോ ജസ്റ്റിൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വിഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 

വിനോദങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം തന്നെ ജസ്റ്റിൻ ബീബർ കോവിഡ് 19 വ്യാപനത്തിന്റെ തീവ്രതയെക്കുറിച്ച് ആരാധകർക്ക് അവബോധം നൽകുന്നുണ്ട്. വ്യക്തി ശുചിത്വവും സാമൂഹക അകലവും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയണമെന്നും ആരോഗ്യത്തോടെയിരിക്കണമെന്നും ആരാധകരെ അറിയിച്ചുകൊണ്ട് ജസ്റ്റിൻ ബീബർ പങ്കുവച്ച വിഡിയോ വൈറലായിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA