ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ കിടിലൻ നൃത്തച്ചുവടുകളുമായി യുവതാരം നീരജ് മാധവ്. നീരജ് തന്നെയാണ് ‌ഡാൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.‘ഗ്രൂപ്പ് ഡാൻസ് ചെയ്യാൻ ഒരുത്തന്റെയും ആവശ്യമില്ല, ഞാൻ ഒറ്റയ്ക്ക് കളിച്ചോളാം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

 

ഐസലേഷൻ, സോളോ ഗ്രൂപ്പ് ഡാൻസ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളോടെയാണ് താരത്തിന്റെ പോസ്റ്റ്. പത്ത് സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചത്. ഇതിനു മുൻപും തകർപ്പൻ ചുവടുകളുമായി നീരജ് മാധവ് ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. 

 

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക പരിപാടികളൊക്കെ ഒഴിവാക്കി താരങ്ങൾ വീടുകളിൽ കഴിയുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നീരജ് മാധവിന്റെ ഡാൻസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com