ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ കവിതയുമായി മലയാളികളുടെ യുവ പാട്ടെഴുത്തുകാരൻ ബി.കെ ഹരിനാരായണൻ. അണ്ണാനെ ക്വാറന്റീൻ ദിനവുമായി ബന്ധപ്പെടുത്തിയെഴുതിയ കവിതയ്ക്ക് സ്ക്വിറണ്ടൈൻ എന്നാണ് പേരിട്ടിരിക്കുന്നത്. വ്യത്യസ്തമായ വരികളും അവതരണമികവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കവിത. 

 

‘ജനലിടുക്കിലൂടൊരു സ്ക്വിറൽ‌

മൂന്നിൽ പഠിച്ച ബാബുവിൻ വിദൂര ഛായയിൽ 

അടുത്തു വന്നെന്നെ തുറിച്ചു നോക്കുന്നു

ഒരു മീറ്റർ കണ്ടു പിറകു മാറവെ 

ചുമലിലേക്കവൻ എടുത്തു ചാടുന്നു

ഇളം പച്ച മാസ്ക് ഉരിഞ്ഞെടുക്കുന്നു’

 

രസകരമായ വരികൾ അതിലും രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബി.കെ.ഹരിനാരായണൻ. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായ കവിതയ്ക്ക് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. വ്യത്യസ്തമായ വരികൾ ഏറെ ചിന്തിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. 

 

ക്വാറന്റീൻ ദിനങ്ങളിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയണമെന്ന സന്ദേശം പങ്കുവച്ചുകൊണ്ടാണ് ഹരിനാരായണൻ കവിത അവസാനിപ്പിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com