ADVERTISEMENT

ലോക്ഡൗൺ കാലത്ത് വീട്ടിൽ പാചകം ചെയ്ത് ജി.വേണുഗോപാൽ. അടുക്കളയിൽ കറിയിളക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗായകൻ. വേണുഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. വിഡിയോയുടെ പശ്ചാത്തലത്തിൽ തികച്ചും ദു:ഖകരമായ സംഗീതവും കേൾക്കാം. 

 

‘ഭാര്യ "യോഗ" യിൽ, ഭർത്താവിന്റെ ദുര്യോഗം’ എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാൽ വിഡിയോ പോസ്റ്റു ചെയ്തത്. കറി ഇളക്കിക്കൊണ്ട് കരയുന്ന മുഖഭാവത്തിൽ നിൽക്കുന്ന ഗായകന്റെ വിഡിയോ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. വിഡിയോ വൈറലായതിനു പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. 

 

അടുക്കളയിൽ കയറാൻ വല്ലപ്പോഴും കിട്ടുന്ന അവസരമാണ് നന്നായി പ്രയോജനപ്പെടുത്തിക്കോളൂ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ‘രാഗാത്മകവും താളാത്മകവും ഭാവാത്മകവുമായ പാചകം’,  ‘ശ്രുതിയിട്ട് പാചകം ചെയ്യുന്ന ഒരാളെ ആദ്യായിട്ടാ കാണുന്നത് അസാധ്യമായിട്ടുണ്ട്’, ‘പാട്ടിൽ തിളങ്ങിയതു പോലെ പാചകത്തിലും തിളങ്ങൂ’ തുടങ്ങി രസകരമായ കമന്റുകളും വിഡിയോയ്ക്കു ലഭിക്കുന്നുണ്ട്. 

 

ലോക്ഡൗൺ കാലമായതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുന്ന പ്രമുഖർ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം സമൂഹമാധ്യമലോകത്ത് വലിയ ചർച്ചയാകാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com