ADVERTISEMENT

ലോക്ഡൗൺ കാലത്ത് താരങ്ങളിൽ പലരും ‌നേരംപോക്കിനായി പല രീതിയിലുള്ള വിനോദങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ചിലർ വ്യായാമത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ‌ മറ്റു ചിലർ പാചകത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടി അഹാന കൃഷ്ണ നൃത്തം ചെയ്താണ് വിരസമായ ലോക്ഡൗൺ കാലത്തെ രസകരമാക്കുന്നത്. 

 

ഒാ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പം അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടു വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീട്ടിലെ ഒരു മുറിയിലാണ് നാൽവർ സംഘത്തിന്റെ ഗംഭീര പ്രകടനം. നൈജീരിയൻ ഗായകനായ സ്ലിം ബർണയാണ് 2013–ൽ പുറത്തിറങ്ങിയ ഇൗ ഗാനം ഒരുക്കിയിരിക്കുന്നത്.

 

നേരത്തെയും അഹാനയും സഹോദരിമാരും നൃത്തം ചെയ്യുന്ന വിഡിയോകൾ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോക്ഡൗൺ ബോറടി മാറ്റാൻ പാട്ടു പാടുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയുമൊക്കെ വിഡിയോകളും അഹാന പങ്കു വച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com