ADVERTISEMENT

കോവിഡ് 19 വ്യാപനം തടയാന്‍ രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് എ.ആര്‍. റഹ്മാന്‍. നമ്മെ രക്ഷിക്കാൻ വേണ്ടി അവർ ജീവൻ പോലും പണയപ്പെടുത്തി സധൈര്യം മുന്നോട്ടു വന്നിരിക്കുകയാണെന്നും അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും റഹ്മാൻ സമൂഹമാധ്യമത്തിൽ കുറിച്ചുു. ഭിന്നത മറന്ന് എല്ലാവരും ഒന്നായി പൊരുതി ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എ.ആർ.റഹ്മാന്റെ ട്വീറ്റ്:

 

‘ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യ ശത്രുവിനെ നേരിടാൻ നമുക്കിടയിലെ ഭിന്നത മറന്ന് ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. ആത്മീയതയും മാനുഷികതയും പ്രവർത്തിയിലേക്കെത്തേണ്ട സമയമാണിത്. ചുറ്റുമുള്ളവരെയും വയോധികരെയും അതിഥി തൊഴിലാളികളെയും സഹായിക്കാൻ തയ്യാറാവുക. ദൈവം നമ്മുടെയോരോരുത്തരുടെയും ഉള്ളിൽ തന്നെയാണ്. മതാചാരാങ്ങൾക്കു വേണ്ടി ഇപ്പോൾ ഒത്തുകൂടുകയല്ല വേണ്ടത്. മറിച്ച്, സർക്കാരിന്റെ നിർദ്ദേശപ്രകാരം വീടുകളിൽ തന്നെ കഴിയുക. 

 

ഏതാനും ആഴ്ചകൾ‌ സമ്പർക്ക വിലക്കിൽ കഴിയുന്നതിലൂടെ തുടർന്നു ജീവിക്കാൻ ഒരുപാട് വർഷങ്ങൾ നാം നേടിയെടുക്കുകയാണ് എന്നോർക്കുക. വൈറസ് പകർത്തി മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കൂ. നാം ഓരോരുത്തരും വൈറസ് വാഹകരാണോ എന്നു പോലും നമുക്കറിയില്ലല്ലോ. ചെറിയ രോഗലക്ഷണം പോലും അവഗണിക്കരുത്. വ്യാജ വാർത്ത പ്രചരിപ്പിച്ച് മറ്റുള്ളവരിൽ ഭീതി ജനിപ്പിക്കാതിരിക്കുക. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന ബോധ്യത്തോടെ ചിന്തിച്ച് പ്രവർത്തിക്കാം’. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com