ADVERTISEMENT

ലോക്ഡൗണ്‍ ദിനങ്ങളിൽ ചുവടുവച്ച് കയ്യടി നേടി യുവതാരം അനു സിത്താര. മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനമായ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ എന്ന പാട്ടിനാണ് താരം ചുവടുവച്ചത്. കൃഷ്ണരൂപത്തിനു മുന്നിൽ വച്ചാണ് അനു സിത്താരയുടെ ഡാൻസ്. ഡാൻസിനിടയിൽ മുകളിൽ നിന്ന് മയിൽപീലി പൊഴിയുന്നു. ആശയവും അവതരണവും അതിമനോഹരം എന്നാണ് ആസ്വാദകപക്ഷം. 'ഇങ്ങനെ ചെയ്യല്ലേ അനൂ, ഗുരുവായൂരപ്പൻ ഇങ്ങ് പോരും' എന്നാണ് ഒരു ആരാധകന്റെ കമന്റ്.

 

നാലര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്റ്റേ ഹോം, സ്റ്റേ സെയ്ഫ് എന്നീ ഹാഷ് ടാഗുകളോടെയാണ് താരം ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തത്. താരത്തിന്റെ അവതരണത്തിലൂടെ തികച്ചും ഭക്തിസാന്ദ്രമായ അനുഭവം ലഭിച്ചു എന്നാണ് ആസ്വാദകപക്ഷം. അനു സിത്താര പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്.

 

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി വീടുകളിൽ തന്നെ കഴിയുയാണ് താരങ്ങൾ. ഈ ദിവസങ്ങളിലെ വിരസതയകറ്റാൻ വിനോദങ്ങളിൽ ഏർപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com