ADVERTISEMENT

പത്തനംതിട്ട ∙ കോവിഡ് 19 നെ തുരുത്താൻ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോൾ  ആരോഗ്യ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് മേഖലകളിലുള്ള സന്നദ്ധ സേവകർക്കുംഅഭിവാദ്യം അർപ്പിച്ച് കലഞ്ഞൂരിന്റെ പ്രതിരോധ ഗാനം. 

 

‘‘മുന്നിലുണ്ട് നിങ്ങളെങ്കിൽ ഒപ്പമുണ്ട് ഞങ്ങളും കൊറോണയെ തുരത്തുവാൻ ഒരുമയോടെ നിന്നിടാം’’ എന്ന് തുടങ്ങുന്ന വരികളിലൂടെ തുടങ്ങി ആരോഗ്യമുള്ള നമ്മളും കൊറോണ മുക്ത ദേശവും എന്ന സന്ദേശവുമായി മുന്നോട്ട് പോകുന്ന ഗാനം ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചാണ് അവസാനിക്കുന്നത്. 

 

കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സജയൻ ഓമല്ലൂരിന്റ വരികൾക്ക് സംഗീത അധ്യാപിക അനിലാ ജയരാജാണ് ഈണം പകർന്ന് ആലപിച്ചത്. കലഞ്ഞൂർ സ്കൂളിലെ ഒട്ടേറെ വിദ്യാർഥികളും ഇതിൽ പങ്കാളികളായി. പൂർണ്ണമായും ലോക് ഡൗൺ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീടിനുള്ളിലിരുന്ന് മൊബൈല്‍ ഫോണിലാണ് ഗാനം ചിട്ടപ്പെടുത്തിയത് എന്നും ശ്രദ്ധേയമായി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com