ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിലെ വിരസതയൊഴിവാക്കാൻ ചുവടുവച്ച് യുവതാരം ശാലിൻ സോയ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘ക്വാറന്റീനിൽ കഴിയുമ്പോൾ നമുക്കെന്തുകൊണ്ട് ഹൃദയം തുറന്ന് നൃത്തം ചെയ്തുകൂടാ’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

സ്റ്റേ ഹോം, സ്റ്റേ സെയ്ഫ്, സ്റ്റേ പോസിറ്റീവ് എന്നീ ഹാഷ്ടാഗുകളോടെയാണ് ശാലിന്റെ പോസ്റ്റ്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. അഭിനയം പോലെ തന്നെ ശാലിന്റെ ഡാൻസും ഗംഭീരമാണെന്ന് ആരാധകർ കുറിച്ചു. വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കഴിഞ്ഞ മാസം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ശാലിൻ ചുവടുവച്ചതിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

 

ലോക്ഡൗൺ ദിനങ്ങളിലെ വിരസതയകറ്റാൻ താരങ്ങൾ പലരും വിനോദനങ്ങളിൽ ഏർപ്പെടുന്നു. പാട്ടുപാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും പാചകത്തിൽ ഏർപ്പെടുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും താരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com