ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളിൽ പാട്ടുപാടി ശ്രദ്ധ നേടി മഞ്ജരി. എല്ലാ മുറിവുകളും സുഖപ്പെടുത്താൻ സംഗീതത്തിനു സാധിക്കുമെന്നും തനിക്ക് സംഗീതത്തിനു പകരമായി മറ്റൊന്നും ഈ ലോകത്തിലില്ല എന്നും കുറിച്ചുകൊണ്ടാണ് ഗായിക പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

 

മഞ്ജരിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

 

‘സംഗീതം എല്ലാ മുറിവുകളും സുഖപ്പെടുത്തുന്നു. സംഗീതം എന്നെ മറ്റൊരു ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അടിമപ്പെടുത്തുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ച് ഈ ലോകത്തില്‍ സംഗീതത്തിനു തുല്യമായി മറ്റൊന്നും ഇല്ല. ഇത്തരമൊരു കഴിവ് നൽകി എന്നോടു ദയ കാണിച്ചതിന് ഞാൻ ദൈവത്തോടു നന്ദി പറയുന്നു’.  

 

ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2011–ൽ പുറത്തിറങ്ങിയ ‘മകരമഞ്ഞ്’ എന്ന ചിത്രത്തിൽ മഞ്ജരി തന്നെ പാടിയ ‘മോസോ ബടിയാൻ ബനാവോ’ എന്ന ഗാനമാണ് മഞ്ജരി ആലപിക്കുന്നത്. രമേഷ് നാരായണൻ ആണ് പാട്ടിനു സംഗീതം പകർന്നത്. മഞ്ജരി പങ്കുപവച്ച വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗായികയുടെ ആലാപനം ഹൃദയത്തിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com