ADVERTISEMENT

ബോളിവുഡിൽ ഗായകർക്ക് പ്രതിഫലം ലഭിക്കാറില്ലെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത ഗായിക നേഹ കക്കർ. സിനിമയിൽ ആലപിച്ച ഗാനം സൂപ്പർ ഹിറ്റായാൽ തുടർന്നുള്ള ഷോകളിൽ നിന്നും പണം സമ്പാദിക്കാമല്ലോ എന്ന പ്രതികരണങ്ങളാണു തങ്ങൾക്ക് ലഭിക്കാറുള്ളത് എന്ന് ഗായിക ദേശീയ വാർത്താ ഏജൻസിയോടു പറഞ്ഞു.

 

ബോളിവുഡ് സിനിമകളിൽ ഗാനം ആലപിച്ചാല്‍ പ്രതിഫലം കിട്ടാറില്ല. എന്നാൽ ലൈവ് സംഗീത പരിപാടികളിൽ നിന്നും ഷോകളിൽ നിന്നും നല്ല പ്രതിഫലം ലഭിക്കാറുണ്ടെന്ന് ഗായിക വ്യക്തമാക്കി. ‘ഗർമി’, ‘ഓ സാഖി’, ‘ദിൽബർ’, ‘കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. 

 

ഗായികയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സഹോദരനും സംഗീതസംവിധായകനുമായ ടോണി കക്കറിനു പിറന്നാൾ ആശംസകൾ നേര്‍ന്ന് കഴിഞ്ഞ ദിവസം നേഹ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com