ADVERTISEMENT

ലോക്ഡൗൺ കാലത്ത് പില്ലോ ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് ഗായിക നേഹ കക്കർ. മൂന്ന് വ്യത്യസ്ത തരം തലയിണകൾ ഉപയോഗിച്ചാണ് ഗായിക ചലഞ്ച് സ്വീകരിച്ചത്. തലയിണകള്‍ ബെല്‍റ്റ് ഉപയോഗിച്ച് കെട്ടിവച്ച് മിനി ഡ്രസ് പോലെയാണ് താരം ധരിച്ചിരിക്കുന്നത്. നേഹ പങ്കുവച്ച വിഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായി.

 

വിഡിയോ വൈറലായതിനു പിന്നാലെ നിരവധി പേർ വിമർശനങ്ങളുമായെത്തി. നേഹയെ ഇങ്ങനെ കാണേണ്ടി വന്നതിൽ വിഷമം തോന്നുന്നു എന്നും ഏതു കാര്യവും അധികമായാൽ ബോറാകും എന്നും ആരാധകരിൽ ചിലർ പ്രതികരിച്ചു. എന്നാൽ ഏതു ലുക്കിലും നേഹ ക്യൂട്ട് ആണെന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു. നേഹയുടെ പില്ലോ ചലഞ്ച് ലുക്കിനെ സഹോദരനും ഗായകനുമായി ടോണി കക്കറും പ്രശംസിച്ചു. ഈ ലുക്കിൽ കാണാൻ ഒരു പാവക്കുട്ടിയെപ്പോലെ ഉണ്ടെന്നും പില്ലോ ചലഞ്ച് ഇഷ്ടമായെന്നും ടോണി കക്കർ പ്രതികരിച്ചു. 

 

എന്നാൽ, നേഹ കക്കറിന്റെ പില്ലോ ചലഞ്ച് ചിത്രങ്ങളെ പിന്തുണച്ച ടോണി കക്കറിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സഹോദരനായിട്ടും ഗായികയുടെ വസ്ത്രധാരണത്തെ വിമർശിക്കാതിരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ടോണി കക്കറിനെതിരെ അസഭ്യവർഷം നടത്തിയാണ് ചിലർ പ്രതികരിച്ചത്. ഇക്കൂട്ടർക്ക് മറുപടിയുമായി ഗായകരുടെ ആരാധകരും സജീവമായതോടെ നേഹ കക്കറിന്റെ പില്ലോ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ വൈറലായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com