ഈണം പാട്ടാവണമെങ്കിൽ വരി വേണ്ടേ? പാട്ടെഴുത്തുകാരുടെ പേര് പരാമർശിക്കാത്തതിനെക്കുറിച്ച് ബി.കെ ഹരിനാരായണൻ

harinarayanan-b-k
SHARE

പാട്ടുകളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും പാട്ടുകൾ പോസ്റ്റു ചെയ്യുമ്പോഴുമൊക്കെ ഗാനരചയിതാക്കളുടെ പേരുകൾ പരാമര്‍ശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി മലയാളത്തിലെ യുവ പാട്ടെഴുത്തുകാരൻ ബി.കെ.ഹരിനാരായണൻ. സംഗീതസംവിധായകന്റെയും സിനിമാ സംവിധായകന്റെയും ചിത്രത്തിലെ നായികയുടെയും നായകന്റെയും പേരുകൾ ചേർത്താലും എഴുത്താകാരന്റെ പേര് ചേർക്കില്ല. പാട്ടെഴുത്തുകാരുടെ പേര് ഒഴിവാക്കുന്നത് കാവ്യനീതി ഇല്ലായ്മയല്ലേ എന്ന് ഹരിനാരായണൻ ചോദിക്കുന്നു. 

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഹരിനാരായണന്റെ അഭിപ്രായ പ്രകടനം. "പാട്ടിനെ കുറിച്ച് പറയുന്നിടത്ത്, പാട്ട് പോസ്റ്റ് ചെയ്യുന്നിടത്ത്, പാട്ടുകളുടെ കവർ സോങ്ങ് ചെയ്യുന്നിടത്ത് ഒക്കെ ക്രെഡിറ്റ് മെൻഷൻ ചെയ്യുമ്പോൾ, പലയിടത്തും (എല്ലായിടത്തുമെന്നല്ല) ഗാനരചയിതാക്കളുടെ പേരുകൾ കാണാറില്ല. സംഗീതസംവിധായകന്റെ, സംവിധായകന്റെ, ഗായകന്റെ / ഗായികയുടെ നായികയുടെ / നായകന്റെ പേര് കാണും. ഇതങ്ങുവിട്ട് പോകും ( മനപ്പൂർവ്വമാവണമെന്നില്ല )," ഹരിനാരായണൻ കുറിച്ചു. 

പേര് ഒഴിവാക്കപ്പെടുന്ന അവസ്ഥ നർമരൂപത്തിലാണ് ഹരിനാരായണൻ പങ്കുവയ്ക്കുന്നത്. അതിങ്ങനെ– 'തനനനാ എന്ന ഈണം പാട്ടാവണമെങ്കിൽ വരി വേണ്ടേ? അപ്പൊ വരിയെഴുത്താളരുടെ പേരൊഴിവാക്കുന്നതിൽ ഒരു കാവ്യനീതിയില്ലായ്മയില്ലേ? ‘അല്ല ... അതിപ്പൊ ഓരോ കീഴ്‌വഴക്കമാകുമ്പോ എന്ന ലൈനാണോ എന്നും അറിയില്ല'. 

ഹരിനാരായണന്റെ പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചു പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. വരികളുെട ആഴവും അർഥവും കൊണ്ടു മാത്രം ഹിറ്റ് ചാർട്ടിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ ഉണ്ടെന്നും എഴുത്തുകാരന്റെ ഭാവനാ ലോകമാണ് മലയാള ഗാനങ്ങളുടെ കരുത്ത് എന്നും പലരും അഭിപ്രായപ്പെട്ടു. 

അർത്ഥം മനസിലാക്കി പാട്ട് ആസ്വദിക്കുന്നവരുടെ എണ്ണം കുറവായതുകൊണ്ടാണ് രചയിതാവിന് പലപ്പോഴും അർഹിക്കുന്ന പരിഗണന ലഭിക്കാത്തതെന്നും എഴുത്തുകാരനെയും അദ്ദേഹത്തിന്റെ ഭാവനയെയും പലരും നിസാരവത്ക്കരിക്കുന്നതു കൊണ്ടാണ് ഗാനചയിതാക്കൾക്ക് പലപ്പോഴും അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്തതെന്നും ഒരു കൂട്ടർ പ്രതികരിച്ചു. ഹരിനാരായണന്റെ തുറന്നു പറച്ചിലിനെ പ്രശംസിച്ചു നിരവധി പേർ കമന്റുകളിട്ടിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA