ADVERTISEMENT

വിഖ്യാത സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് നൃത്താഞ്ജലി ഒരുക്കി നർത്തകി ശാരദാ തമ്പി. യുവ താരം അനു സിത്താരയാണ് ‘തത്വജ്ജീവത്വം’ എന്ന നൃത്താവിഷ്കാരത്തിന്റെ വിഡിയോ റിലീസ് ചെയ്തത്. ടിഎം കൃഷ്ണയോടുള്ള ബഹുമാനവും സദാശിവ ബ്രഹ്മേന്ദ്രർ രചിച്ച  ഈ കൃതി അദ്ദേഹം ആലപിക്കുമ്പോൾ കിട്ടുന്ന സവിശേഷമായ അനുഭൂതിയുമാണ് ഇതു നൃത്തരൂപത്തിലാക്കാൻ പ്രേരിപ്പിച്ചതെന്നു ശാരദാ തമ്പി പറഞ്ഞു. 

 

അദ്വൈതസങ്കൽപ്പമാണ് ഈ കൃതിയുടെ ഉള്ളടക്കം. ആധ്യാത്മികതലത്തിലുള്ള ഒരു കീർത്തനം നൃത്തരൂപത്തിലാക്കുന്നതിനൊപ്പം ടി.എം കൃഷ്ണയുടെ  ആലാപത്തിനൊപ്പം ചുവടുവയ്ക്കുകയും ചെയ്തതിന് ശാരദയെ പ്രശംസിച്ച് നിരവധി പേർ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. 'കവിത പോലെ സുന്ദരം' എന്നാണ് ആസ്വാദകപക്ഷം. കലാരംഗത്തുള്ള പല പ്രമുഖരും നൃത്ത വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

 

മാധ്യമ പ്രവർത്തകയായ പ്രിയ രവീന്ദ്രനാണു ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അമൻ സജി ഡൊമിനിക് ദൃശ്യങ്ങൾ പകർത്തുകയും വിപിൻ എസ്.നായർ എഡിറ്റിങ് നിർവഹിക്കുകയും ചെയ്തു. വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com