ADVERTISEMENT

കോഴിക്കോട്∙ ഡോലക്കിൽ താളമിട്ട്  ബാബുഭായ് വീണ്ടുംപാടി; മിഠായിത്തെരുവിലല്ല, ഫെയ്സ്ബുക്കിലൂടെ. ലോക്ഡൗണിൽ ആളൊഴിഞ്ഞപ്പോൾ ജീവിതം വഴിമുട്ടിയ മിഠായിത്തെരുവിന്റെ ഗായകൻ ബാബു ശങ്കരനാണ് യുവധാര കോട്ടൂളിയുടെ ഫെയ്സ്ബുക് പേജിലൂടെ തത്സമയം പാട്ടുമായെത്തിയത്. പാട്ടുകേട്ടവർ ഗൂഗിൾപേയിലൂടെ പണവും നൽകി. 3 പതിറ്റാണ്ടിലേറെയായി തെരുവിൽ തൊണ്ട പൊട്ടി പാടുന്നയാളാണ് ബാബു ശങ്കരൻ എന്ന ബാബു ഭായി.

 

പാട്ടുകൾ മാത്രമാണ്‌ അന്നത്തിനുള്ള വഴിയും. ലോക്‌ഡൗൺ വന്നതോടെ ഈ പാട്ടുകാരന്‌ മറ്റു മാർഗമില്ലാതായി.  ഒന്നരമാസമായി മാവൂർ കന്നിപ്പറമ്പിലെ കൊച്ചു വീട്ടിൽ ജീവിക്കാൻ വഴിയില്ലാതെ കഴിയുകയായിരുന്നു ബാബുവും കുടുംബവും. ബാബുവിന്റെ പാട്ടുകൾക്ക് ഹാർമോണിയം വായിക്കുന്ന ഭാര്യ ലതയും നാലു മക്കളുമടങ്ങുന്നതാണ് കുടുംബം.

 

2018ൽ മിഠായിത്തെരുവ് നവീകരിച്ചപ്പോൾ പൊതുപരിപാടികൾ നടത്തരുതെന്ന തീരുമാനത്തെതുടർന്ന് ബാബുവിനും പാടാനുള്ള അനുമതി നിഷേധിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് പിന്നീട് കോർപറേഷൻ ബാബുവിനു മാത്രം പാടാനുള്ള അനുമതി നൽകി. തെരുവിൽ ജീവിക്കുന്നവർക്ക് ഭക്ഷണം നൽകിയാണ് യുവധാര കോട്ടൂളി പ്രവർത്തനം തുടങ്ങിയതെന്നു പ്രമോദ് കോട്ടൂളി പറഞ്ഞു. ലോക്ഡൗണിൽ ദുരിതത്തിലായ ബാബു ശങ്കരനെ സഹായിക്കാനാണ് യുവധാര കോട്ടൂളി തത്സമയം പാട്ടുപരിപാടി ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com