ADVERTISEMENT

മോഹൻലാലിനെക്കുറിച്ചുള്ള രസകരമായ വിശേഷം ആരാധകരുമായി പങ്കുവച്ച് ഗായകൻ എം.ജി. ശ്രീകുമാർ. മോഹൻലാലും എം.ജി ശ്രീകുമാറും ഒരേ നക്ഷത്രത്തിൽ ജനിച്ചവരാണെന്ന് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എം.ജി ശ്രീകുമാർ വെളിപ്പെടുത്തി. ജനന തീയതികൾ തമ്മിൽ നാലു ദിവസത്തെ വ്യത്യാസം ഉണ്ടെങ്കിലും ഇടവ മാസത്തിലെ രേവതി നാളിലാണ് ഇരുവരും ജനിച്ചത്. താരത്തിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയഗായകൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 

 

 

‘ഇന്ന് രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്‌. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി. ലവ് യു ഓൾ’– ചിത്രം പങ്കുവച്ചുകൊണ്ട് എം.ജി.ശ്രീകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു.

 

മോഹൻലാല്‍ അഭിനയിച്ച ഭൂരിഭാഗം ഗാനങ്ങൾക്കും പിന്നണിയിൽ സ്വരമായത് എം.ജി.ശ്രീകുമാർ ആണ്. ഹിറ്റുകൾക്ക് അവധി കൊടുക്കാതെ ഇരുവരും ഒരുമിച്ച പാട്ടുകളെല്ലാം ദശാബ്ദങ്ങൾ പിന്നിടുമ്പോഴും മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ്. മഹാരഥന്മാർക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റുകളിട്ടത്. രണ്ട് ഇതിഹാസ കലാകാരന്മാരെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷവും ആരാധകർ പ്രകടിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com