sections
MORE

സമൂഹമാധ്യമത്തിൽ തെരുവുഗായകൻ ബാബു ശങ്കറിന് സമ്മാനപ്പെരുമഴ; ഒരു പങ്ക് ദുരിതാശ്വാസനിധിക്ക് നൽകി ഗായകൻ

babu-kozhikode
SHARE

കോഴിക്കോട്∙ യുവധാര കോട്ടൂളിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ തല്സമയം പാടിയ തെരുവുഗായകൻ ബാബു ഭായ് എന്ന ബാബുശങ്കറിനും കുടുംബത്തിനും ലഭിച്ചത് സമ്മാനപ്പെരുമഴ. ബാബുഭായിക്ക് പുതിയ മുണ്ടും ഷർട്ടും ഭാര്യക്ക് 3 സാരികളുമാണ് സംഗീതപ്രേമികൾ എത്തിച്ചത്. മകൾക്ക് ചുരിദാറും ബാഗും പുസ്തകങ്ങളും പഠനോപകരണങ്ങളുമെത്തി. മറ്റൊരു മകളുടെ കുട്ടിക്ക് കുഞ്ഞുടുപ്പുകളും ഭാര്യാപിതാവിന് മുണ്ടും ഷർട്ടും സമ്മാനിച്ചവരുമുണ്ട്. 

ബാബുശങ്കറിന്റെ വീട്ടിലേക്ക് പുതിയ മണ്ണെണ്ണസ്റ്റൗ, അരി എന്നിവയും സമ്മാനമായെത്തി. 4250 രൂപയാണ് ഗൂഗിൾപേ വഴി ലഭിച്ച സഹായം. ഇതിൽ 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാബുശങ്കർ നൽകി. ഈ തുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഏറ്റുവാങ്ങി. സമ്മാനങ്ങൾ ബാബു പറശ്ശേരി ബാബുശങ്കറിനു നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റിനായി ബാബു രണ്ട് പാട്ടുകളും പാടി.

സിപിഎം മാവൂർ ലോക്കൽ കമ്മറ്റി അംഗം പി. ബാലകൃഷ്ണൻ, വിയ്യൂർ സെൻട്രൽ ജയിലിലെ അസി. സൂപ്രണ്ട് കെ. പ്രഭാകരൻ എന്നിവരും ബാബു പറശ്ശേരിക്കൊപ്പമുണ്ടായിരുന്നു. യുവധാര പ്രസിഡന്റ്  പ്രമോദ് കോട്ടൂളി, സെക്രട്ടറി കെ.വിജേഷ്, കെ. അതുൽ, വിസ്മയ എസ് കുമാർ, എം.ജെ. സുജോ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA