ADVERTISEMENT

കൊച്ചി∙ നടൻ മോഹൻലാലിന്റെ ലോക്ഡൗൺ സന്ദേശം സംഗീതമാക്കി ഒരു സംഗീത സംവിധായകൻ. സ്റ്റേജുകളിലും സംഗീത സദസുകളിലുമെല്ലാം അങ്കമാലിക്കാർക്കു പരിചിതനായ വി.ജെ. ഹിമഗിരിയാണ് മോഹൻലാലിന്റെ ലോക്ഡൗൺ കാല ആശ്വാസ വാക്കുകളെ വരികളാക്കി സംഗീതം പകർന്നിരിക്കുന്നത്. നടി കൽപനയുടെ മകൾ ശ്രീമയി അരങ്ങേറ്റം കുറിക്കുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് വി.ജെ. ഹിമഗിരിയാണ്.

 

‘ആ കാലം കടന്നു പോയതു പോലെ ഈ കാലവും കടന്നു പോകും – നടൻ മോഹൻലാലിന്റെ ഈ വാക്കുകൾ ആശ്വാസം പകർന്നത് അദ്ദേഹത്തിന്റെ ആരാധകർക്കു മാത്രമായിരുന്നില്ല, മലയാളക്കരയ്ക്കു മുഴുവനുമാണ്. എപ്പോഴും ശുഭാപ്തിയുടെ വാക്കുകൾ മാത്രമാണ് അദ്ദേഹത്തിൽ നിന്നു നാം കേട്ടിട്ടുള്ളത്. ഈ കോവിഡ് കാലത്തും അതു തന്നെ കേട്ടു. കൂടെ ആരുമില്ല എന്ന തോന്നൽ ആദ്യം മനസിൽ നിന്ന് എടുത്തു മാറ്റൂ എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് എല്ലാവരും കൂടെയുണ്ടെന്നുള്ള ഒരു തിരിച്ചറിവുണ്ടാകുന്നത്. 

 

പോയതൊക്കെ നമ്മൾ വീണ്ടെടുക്കും എന്ന അദ്ദേഹത്തിന്റെ വാക്ക് സാധാരണക്കാർക്ക് നൽകിയ ഊർജം ഒട്ടും ചെറുതുമല്ല. അതു തരിച്ചറിഞ്ഞാണ് ഈ വാക്കുകളെ വരികളാക്കി സംഗീതമൊരുക്കാൻ തീരുമാനിച്ചത്’ എന്ന് വി. ജെ. ഹിമഗിരി പറയുന്നു. രാജ്യത്തിന് സമർപ്പിച്ച് ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്ത വിഡിയോ മോഹൻലാലിന്റെ ജൻമദിനത്തിൽ അദ്ദേഹത്തിന് സമർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിമഗിരിക്കൊപ്പം സിനി മാർട്ടിനാണ് പാടിയിരിക്കുന്നത്. അങ്കമാലി അൽഫാലക്സ് സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com