ADVERTISEMENT

മോഹൻലാലിന്റെ ജന്മദിനത്തിൽ പാട്ടു പാടി ആശംസയറിയിച്ച് ഗായിക സുജാത മോഹന്റെ ഭർത്താവ് ഡോ.മോഹൻ.  മകൾ ശ്വേതയാണ് അച്ഛന്റെ പാട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘എന്റെ റോക്സ്റ്റാർ അച്ഛൻ ഈ പാട്ടുപാടിക്കൊണ്ട് ലാലേട്ടന്റെ പിറന്നാൾ ആഘോഷങ്ങൾ വീട്ടിൽ തുടങ്ങുകയാണ്,’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ പോസ്റ്റ്.  

 

ഭർത്താവിന്റെ ഗാനാലാപന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് സുജാതയും മോഹൻലാലിനു ജന്മദിനാശംസകൾ നേർന്നു. മോഹന്റെ ആലാപനത്തെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ലോക്ഡൗൺ തുടരുന്നതിനാൽ ചെന്നൈയിലെ വീട്ടിൽ കഴിയുകയാണ് ‌സുജാതയും കുടുംബവും

 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ ‘കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ...’ എന്ന ഗാനമാണ് മോഹൻ ആലപിച്ചത്. ദീപക് ദേവിന്റെ സംഗീതത്തിൽ പിറന്ന പാട്ട് മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് പാടിയത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം വൈറലായ പാട്ട് നിരവധി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com