ADVERTISEMENT

റിസെൻ ലവ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീ.  ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഏറ്റവും പുതിയ മ്യൂസിക് വിഡിയോ ആൽബം ആണ്  "ദ് വാരിയേർസ്". മഞ്ജു വാരിയർ റിലീസ് ചെയ്ത ഇ ആൽബം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയിൽ ഹിറ്റ് ആയിക്കഴിഞ്ഞു.  മലയാളത്തിലെ പ്രിയപ്പെട്ട സിനിമ പിന്നണിഗായകരായ വിജയ് യേശുദാസ്, ജാസി ഗിഫ്റ്റ്, സുധീപ് കുമാർ, ശ്രേയ ജയദീപ്, അഞ്ചു ജോസഫ്, ശ്രേയ രാഘവ്, ആർ ജെ നിമ്മി എന്നിവരോടൊപ്പം 14 രാജ്യങ്ങളിൽ നിന്നുമുള്ള 325 -ൽ പരം ക്വാറന്റിൻ ഗായകരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

COVID 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം അതിനെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാ യോദ്ധാക്കൾക്കും വേണ്ടിയാണ് ഈ ആൽബം സമർപ്പിച്ചിരിക്കുന്നത്. ഒപ്പം എല്ലായിടത്തും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൊറോണ യോദ്ധാക്കൾ നടത്തുന്ന ചടുലതയ്ക്കും ദൃഢനിശ്ചയത്തിനും അഭിവാദ്യം അർപ്പിക്കുകയാണ് ഇ ആൽബം. ഈ ദുഷ്‌കരമായ സമയങ്ങളിൽ അവരുടെ ധൈര്യവും നിസ്വാർത്ഥതയും അർപ്പണബോധവും മാനിക്കുകയും 14 രാജ്യങ്ങളിൽ നിന്നുള്ള 325 ലധികം കലാകാരന്മാരുടെ മെഗാ വെർച്വൽ ഹാർമണി എന്ന നിലയിലാണ് അവരുടെ ഹൃദയത്തിന്റെ നന്ദി ഇവർക്കു മുമ്പിൽ പകർന്നത്. തികച്ചും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചാണ് ഇ ഗാനത്തിന്റെ ചിത്രീകരണവും വോക്കൽ റെക്കോർഡിങ്ങും നടത്തിയിരിക്കുന്നത്

 

ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ലിങ്കു അബ്രഹാമും പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് അമൽ റോയ് കിടങ്ങന്നൂരും വയലിൻ വായിച്ചിരിക്കുന്നത് ഫ്രാൻസിസ് സേവ്യറുമാണ്. ജിബിൻ ആനന്ദ് വിഡിയോ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ഇ ആൽബത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത് രഞ്ജിത് രാജനാണ്. ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സ്, യുആർഎഫ് ഗ്ലോബൽ അവാർഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് തുടങ്ങിയ അംഗീകാരങ്ങളും ഈ ആൽബത്തിനു ലഭിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com