ADVERTISEMENT

മഹാമാരിക്കാലത്ത് ലോകം മുഴുവൻ ഒരുമയോടെ നിൽക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ ഒരുക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിഡിയോ തയ്യാറാക്കിയത്. യുഎസ്, ജപ്പാൻ, ശ്രീലങ്ക, ഇന്തോനീഷ്യ, ജോർജിയ, ഹംഗറി, നേപ്പാൾ, റഷ്യ, ഫിലിപ്പീൻസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള കാലാകാരാന്മാർ പാട്ടിനൊപ്പം ചുവടുകൾ വച്ചു.

 

ആപത്ഘട്ടത്തിലും എല്ലാവരും സ്നേഹവും സാഹോദര്യവും പുലർത്തി ഒരുമയോടെ നിൽക്കണമെന്ന വലിയ സന്ദേശമാണ് പാട്ടിലൂടെ പറഞ്ഞു വയ്ക്കുന്നത്.  ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ വിദേശത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ ഈ വിഡിയോയ്ക്കായി സമന്വയിപ്പിച്ചത്.  

 

അഞ്ചു മിനിട്ടിലധികം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള കലാകാരന്മാരെ ഒരുമിച്ചു ചേർത്ത് ഇത്തരത്തിലൊരു സംഗീതവിഡിയോ ചെയ്യാൻ മുൻകൈ എടുത്ത ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ പരിശ്രമത്തെ പ്രശംസിച്ച് നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. എല്ലാവരും വീടുകളിൽ ആരോഗ്യത്തോടെയും സുരക്ഷിതവുമായിരിക്കണമെന്ന സന്ദേശം പകർന്നാണ് വിഡിയോ അവസാനിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com