'നമ്മളൊന്ന് എന്നുമൊന്ന്'; കോവിഡ് പ്രതിരോധഗീതവുമായി മീഡിയ അക്കാദമി

kerala-media-academy-song
SHARE

കോവിഡ് 19 മഹാമാരിയെ നേരിടുന്ന മലയാള നാടിന് പ്രതിരോധഗീതമൊരുക്കി കേരള മീഡിയ അക്കാദമി. വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളും നാടിന്റെ നേട്ടങ്ങളുമാണ് ‘നമ്മളൊന്ന് എന്നുമൊന്ന്’ എന്ന പാട്ടിലൂടെ എടുത്തുകാണിക്കുന്നത്. കെ.ജെ.യേശുദാസിന്റെ ആമുഖ സന്ദേശത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.

കവി പ്രഭാവര്‍മയുടേതാണു വരികള്‍. സംഗീതസംവിധായകന്‍ എം. ജയച്ചന്ദ്രന്‍ സംഗീതം പകർന്നു. കോവിഡിനെ കേരളം ചെറുക്കുന്ന നിമിഷങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കി സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് ഗാനം ദൃശ്യവല്‍ക്കരിച്ചത്. 

വിഡിയോ ആല്‍ബം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നൂറുദിവസത്തെ അനുഭവപാഠത്തിന്റെ പശ്ചാത്തലത്തില്‍ കേരള മീഡീയാ അക്കാദമിയാണ് നാലുമിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോഗാനം നിര്‍മിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA