‘ആവർത്തിച്ചു കാണാൻ തോന്നുന്നു’; വൈറലായി ‘മായ’ സംഗീത വി‍ഡിയോ

maya-music-video
SHARE

ട്രാഫിക് ബ്ലോക് സംഗീത ബാൻഡ് പുറത്തിറക്കിയ ‘മായ’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. കൊച്ചി ആസ്ഥാനമായ ഈ സംഗീത ബാൻഡിന്റെ ആദ്യ ഗാനമാണിത്. നിഗൂഢതകൾ നിഴലിക്കുന്ന വരികളും അവതരണവുമാണ് പാട്ടിന്റെ സവിശേഷത.

വിപിൻ വേണുഗോപാൽ ആണ് സംഗീത വിഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാകേഷ് കിഷോർ ആലപിച്ചു. ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് വൈശാഖ് പണിക്കർ ആണ്. വ്യത്യസ്തമായ ആലാപനവും ആവിഷ്കാരവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് പാട്ട്. 

റിലീസ് ചെയ്തു ദിവസങ്ങൾക്കകം തന്നെ നിരവധി പേർ കണ്ട ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. സംഗീത വിഡിയോയുടെ പിന്നണിയിൽ പ്രവർത്തിച്ച യുവ കലാകാരന്മാരെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ആവർത്തിച്ചു കാണാൻ തോന്നുന്നു എന്നാണ് ആസ്വാദകപക്ഷം. ലോക്ഡൗൺ വിരസതയൊഴിവാക്കാൻ ഗാനം ഏറെ സഹായിക്കുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA