ADVERTISEMENT

മഹാമാരിക്കാലത്ത് ആശ്വാസവും പ്രത്യാശയും പകർന്ന് വൈദികർ ചേർന്നു പുറത്തിറക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. കോട്ടയം വൈദിക സെമിനാരിയിൽ നിന്നും 2012–ൽ പഠനം പൂർത്തിയാക്കിയ മുഴുവൻ വൈദികരുമടങ്ങുന്ന ഫിലോസ് എന്ന വൈദിക സംഘത്തിന്റേതാണ് ഈ ഗാനോപഹാരം. 

 

കോവിഡ് മഹാമാരിക്കാലത്ത് മുൻനിര പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമായും പ്രവാസികളുടെ മടങ്ങിവരവിനായുള്ള പ്രാർഥനയായുമാണ് ഈ ഗാനാർച്ചന ഒരുക്കിയിരിക്കുന്നത്. ഉള്ളുതൊടും വരികളും ഹൃദ്യമായ ആലാപനവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഗാനം. 

 

‘ഒരായിരം തിരികൾ മനസിലാളുന്നു

ഒരായിരം നേർച്ചകൾ ഹൃത്തിലുയരുന്നു

ദൈവമേ ദൈവമേ 

തിരുമുൻപിൽ ഞങ്ങളെന്നും 

തൊഴുകൈകളോടെ

കുരിശിന്റെ ചാരെ നിന്നിടുന്നു.....’

 

ഫാ. ജോൺ സ്ലീബായുടെ വരികൾക്ക് ഫാ.മഹേഷ് തങ്കച്ചൻ സംഗീതം പകർന്നു. മനോജ് ക്രിസ്റ്റി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാ.ഷിനോ കെ.തോമസ് ഓർക്കസ്ട്രേഷനും ഫാ.അജി മാത്യു വിഡിയോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മികച്ച പ്രതികരണങ്ങളാണു ഗാനത്തിനു ലഭിക്കുന്നത്. മഹാമാരിയോടു പോരാടാൻ ഈ ഗാനം ഏറെ പ്രചോദനമാണെന്നും വരികളും സംഗീതവും ആശ്വാസവും പ്രതീക്ഷയും പകരുന്നുവെന്നുമാണ് ആസ്വാദകപക്ഷം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com