ADVERTISEMENT

തമിഴകത്തു നിന്ന് പ്രതീക്ഷയുടെ ഗാനവുമായി താരങ്ങളായ ഭരതും മുന്നയും. മഹാമാരിയ്ക്കെതിരെ കടുത്ത പോരാട്ടം തുടരുന്ന സാഹചര്യത്തിൽ 'ഇതും കടന്നു പോകും' എന്ന സന്ദേശം പങ്കുവയ്ക്കുന്നതാണ് മ്യൂസിക് വിഡിയോ. കോവിഡ് ലോക്ഡൗൺ മൂലം രണ്ടു മാസക്കാലമായി വീടിനകത്ത് ഇരിക്കുന്നവരിൽ ഊർജ്ജവും പ്രതീക്ഷയും നിറയ്ക്കുന്ന മ്യൂസിക് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത. 

 

യുവതാരങ്ങളായ ഭരതും മുന്ന സൈമണുമാണ് മ്യൂസിക് വിഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ബാലമുരളി ബാലുവും മുന്നയും ചേർന്നാണ് പാട്ടിന് ഈണമൊരുക്കിയത്. ഭരതും മുന്നയും വിഷ്ണുപ്രിയയും ആലപിച്ച മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് പാർത്ഥിപൻ രവി. ഭരത്, മുന്ന, യഷിക് ആനന്ദ് എന്നിവരാണ് മ്യൂസിക് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 

 

ഈ ലോക്ഡൗൺ കാലത്ത് ആളുകളിലേക്ക് പോസിറ്റീവ് ചിന്ത പങ്കുവയ്ക്കുന്നതിനാണ് ഇത്തരത്തിലൊരു മ്യൂസിക് വിഡിയോ ചെയ്തതെന്ന് മുന്ന സൈമൺ പറഞ്ഞു. താരങ്ങളായ വിശാൽ, ശിവകാർത്തികേയൻ, പ്രസന്ന, ശാന്തനു, അരുൺ വിജയ്, റഹ്മാൻ എന്നിവർ സമൂഹമാധ്യമങ്ങളിൽ പാട്ടു പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com