ADVERTISEMENT

ലോക്ഡൗൺ കാലത്ത് വൈറലായി നടി പ്രഗതിയുടെ ഹിപ്ഹോപ് വിഡിയോ. നാൽപത്തിനാലുകാരിയായ പ്രഗതി പ്രായത്തെ തോൽപ്പിക്കും വിധം അനായാസമായ മെയ് വഴക്കത്തോടെയാണ് ചുവടു വയ്ക്കുന്നത്. അടുത്തിടെ താരം മകനോടൊപ്പം വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കിമിങ്ങിനു ചുവടുവച്ചതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

ഡാൻസ് അത്ര മോശം അല്ല എന്ന് അറിയാവുന്നതുകൊണ്ടാണ് വിഡിയോ പങ്കുവയ്ക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് പ്രഗതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. താരത്തിന്റെ പ്രകടനം ഇതിനോടകം വൈറലായിരിക്കുകയാണ്. ഡാൻസ് വിഡിയോയിലെ പ്രഗതിയുടെ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായി. 

View this post on Instagram

Not a bad try 😈

A post shared by Pragathi Mahavadi (@pragstrong) on

 

തൊണ്ണൂറുകളിലെ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു പ്രഗതി. 1994ല്‍ കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത വീട്ടില ‘വിശേഷങ്ക’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘കീര്‍ത്തനം’, ‘മഴമേഘപ്രാവുകള്‍’ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കുടുംബവുമായി ചെന്നൈയില്‍ സ്ഥിരതാമസമായ പ്രഗതി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com