ADVERTISEMENT

ലോക്ഡൗണിനെ പാട്ടിലാക്കി മാല പാർവതിയും മകനും ചേർന്നു പുറത്തിറക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ‘ഒന്നായിടും ലോകം’ എന്നു തുടങ്ങുന്ന പാട്ടിനു മാല പാർവതിയാണു വരികളൊരുക്കിയത്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത് മകൻ അനന്തകൃഷ്ണൻ. 

 

ഗോകുൽ ഹർഷൻ ആണ് പാട്ടിനു സംഗീതം നൽകി ആലപിച്ചത്. മഹാമാരിക്കാലത്തും ഒന്നായി നിൽക്കേണ്ടതിന്റെ സന്ദേശമാണ് പാട്ടിൽ പറഞ്ഞുവയ്ക്കുന്നത്. ദു:ഖത്തിന്റെ നാളുകൾ പിന്നിട്ട് ശുഭദിനങ്ങൾ പിറക്കുമെന്നും ഇരുൾ മാറി പ്രകാശമുദിക്കുമെന്നുമുള്ള പ്രതീക്ഷ പാട്ടിലൂടെ പകർന്നു നൽകുകയാണ് മാല പാർവതി. 

 

മാല പാർവതിയുടെയും മകന്റെയും പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ രചനാ വൈഭവത്തെപ്രശംസിച്ച് നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തിയത്. തെക്കൻ ക്രോണിക്കിൾസ് എന്ന യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ പാട്ട് ഇതിനോടകം നിരവധി പേരാണു കണ്ടത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com