‘ഇനി ഈ പേരും പറഞ്ഞ് എന്നെ പട്ടിണിക്കിട്ടാലോ’; ദീപ്തിയെക്കുറിച്ച് വിധു പ്രതാപ്

deepthi-vidhu
SHARE

ഭാര്യ ദീപ്തിക്കൊപ്പമുള്ള രസകരമായ ചിത്രം പങ്കുവച്ച് യുവഗായകൻ വിധു പ്രതാപ്. ചിത്രത്തേക്കാൾ രസകരം വിധു നൽകി അടിക്കുറിപ്പാണ്. ലുഡോയിൽ തോറ്റതിനു ദീപ്തിയെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുകയാണ് താരം. വിധുവിനൊപ്പം കുസൃതി നിറഞ്ഞ മുഖഭാവത്തോടെയാണ് ദീപ്തി നിൽക്കുന്നത്. 

‘ലൂഡോയിൽ തോൽക്കുന്നതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നേ. (ഇനി ഈ പേരും പറഞ്ഞു എന്നേ പട്ടിണിക്കിട്ടാലോ)’– ചിത്രം പങ്കുവച്ച് വിധു പ്രതാപ് കുറിച്ചു. ഗായകന്റെ ഈ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിനു നൽകിയ സരസമായ അടിക്കുറിപ്പു കണ്ട് രഞ്ജിനി ജോസ്, ഗായത്രി അശോകൻ, മൃദുല വാരിയർ എന്നിങ്ങനെ പ്രമുഖ ഗായകരുൾപ്പെടെയുള്ളവർ പ്രതികരണങ്ങൾ രേഖപ്പെടുത്തി.

ലോക്ഡൗൺ തുടരുന്നതിനാൽ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുകയാണ് വിധു പ്രതാപ്. വിധുവും ദീപ്തിയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം മണിക്കൂറുകൾക്കകം വൈറലാകാറുണ്ട്. ടിക്ടോക് വിഡിയോകൾ ചെയ്തും പാചകപ്പരീക്ഷണങ്ങൾ നടത്തിയും ഈ ഒഴിവു സമയം ചിലവഴിക്കുകയാണ് ഇരുവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA