ADVERTISEMENT

ലോക്ഡൗണിൽ തകർപ്പൻ ചുവടുകളുമായി യുവതാരം സാനിയ ഇയ്യപ്പൻ. 2001–ൽ പുറത്തിറങ്ങിയ ‘മിന്നലേ...’ എന്ന ചിത്രത്തിൽ ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ബോംബെ ജയശ്രീ ആലപിച്ച ‘വസീഗരാ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണു സാനിയ ചുവടുവച്ചത്. പാട്ട് പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും അത് ഹിറ്റ് ചാർട്ടിൽ തന്നെയാണ്.

 

സാനിയയും സുഹൃത്ത് റിനോഷ് സുരേന്ദ്രയും ചേർന്നാണ് സൂപ്പർഹിറ്റ് ഗാനത്തിനു ചുവടുവച്ചത്. ഇരുവരുടെയും ചടുലമായ ചുവടുകളും സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ ചർച്ചയായി. ഗ്ലാമർ വേഷത്തിലാണ് സാനിയ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

 

ഇരുവരുടെയും ‍ഡാൻസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നൃത്തസംവിധാനം നിർവഹിച്ചതും സാനിയയും റിനോഷും ചേർന്നാണ്. ആദ്യമായാണ് ഇത്തരത്തിലൊരു ഡാൻസ് പതിപ്പ് ചെയ്യാൻ ശ്രമിച്ചതെന്നും ഇഷ്ടമായി എന്നു പ്രതീക്ഷിക്കുന്നുവെന്നും സാനിയ പ്രേക്ഷകരോടു പറഞ്ഞു. ഇരുവരുടെയും അനായാസേനയുള്ള ചുവടുകൾ കണ്ട് നിരവധി പേരാണ് പ്രശംസിച്ചത്. സാനിയയുടെ ഡാൻസ് വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com